'#villagefood #streetfoodkerala #foodvlog ഭരതേട്ടന്റെ കടയിൽ ചായയ്ക്കും കടിക്കും അഞ്ചു രൂപ , പൊറോട്ട 5 രൂപ, ഊണിന് 25 , നല്ല തേങ്ങയരച്ചുള്ള കോഴികറിക്ക് വെറും 15 രൂപ ഗ്രാമ - നഗരഭേദമെന്യേ ഹോട്ടലുകളി ൽ അടിക്കടി വില വർധിപ്പിക്കുമ്പോൾ കൊളവയൽ കാറ്റാടിയിലെ കെ.വി.ഭരതേട്ടന്റെ ചായക്കടയിൽ ചായയ്ക്കും ചെറുകടിക്കും അഞ്ചുരൂപ മാത്രം. ചോറിനാകട്ടെ 25 രൂപയും നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപയുമാണ് വില. ഉച്ചയൂണിന് 50 മുതൽ 60 വരെ വാങ്ങുമ്പോൾ ഭരതേട്ടനു വേണ്ടത് 25 രൂപ മാത്രം . എണ്ണ , പച്ചക്കറി എന്നിവയ്ക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ ചോറിന് വില കൂട്ടിക്കൂടെ എന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഭരതേട്ടൻ ഇങ്ങനെ പറയും , \" മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ .. \" 42 വർഷമായി ഭരതൻ കാറ്റാടിയി ൽ ഹോട്ടൽ നടത്തിവരികയാണ് . തുടക്കത്തിൽ ചായയ്ക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു . ചായ , പുട്ട് , ഗോളിവജ , പഴംപൊരി , പൊറോട്ട , നെയ് പത്തൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ അഞ്ചു രൂപ മാത്രം. 28 -ാം വയസിലാണ് ചായക്കട തുടങ്ങിയത് . ഇപ്പോൾ പ്രായം 70 കഴിഞ്ഞുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വിലയിൽ വലിയ വർധനവില്ല Location
Tags: Food Vlog , chicken curry , porotta , kannur , Street Food Kerala , kasargod , kasaragod food , kanhangad food , five rupees shop , payyanur , neypathal recipe in malayalam , neypathal recipe kasaragod , neypathal combination curry , 25 rupees meals in kerala , fifty rupees chicken curry
See also:
comments